September 20, 2024

തിരുനെല്ലിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

1 min read
Share

 

മാനന്തവാടി : തിരുനെല്ലി ബേഗൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. ബേഗൂർ കോളനിയിലെ ദേവി, ഓട്ടോ ഡ്രൈവർ കാട്ടിക്കുളം കുഴിവയൽ ബാബു എന്നിവർക്കാണ് പരിക്കേറ്റത്.

 

പരിക്കേറ്റ ഇരുവരേയും വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഓണക്കിറ്റ് വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു അപകടം.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.