പ്ലാസ്റ്റിക് മാലിന്യം കത്തിച്ചയാൾക്കെതിരെ പിഴ ചുമത്തി ആരോഗ്യ വകുപ്പ്
പനമരം : പനമരം പ്രദേശത്ത് സ്വകാര്യ സ്ഥലത്ത് പൊതു ജനങ്ങൾക്ക് ഹാനികരാം വിധം മാലിന്യങ്ങൾ കത്തിച്ച വ്യക്തിക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിച്ച് പഞ്ചായത്ത് അധികൃതർ. ഇയാളിൽ നിന്നും 2000 രൂപ പിഴ ഈടാക്കി. തുടർന്ന് ആ വ്യക്തിക്ക് ബോധവൽക്കരണവും നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ സനീഷ്. സി.ജി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.