കളഞ്ഞ് കിട്ടിയ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച വിദ്യാർഥിനികളെ അനുമോദിച്ചു
പനമരം : സ്വാതന്ത്ര്യ ദിനത്തിൽ പനമരം സ്കൂൾ ഗ്രൗണ്ടിൽ നഷ്ടപെട്ട സഹപാഠിയുടെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് മാതൃകകളായി മാറിയ മിർണമിന്നത്ത് പി, ശ്രീലക്ഷ്മി മനോജ് എന്നീ വിദ്യാർത്ഥിനികളെ പനമരം എസ് പി സി യൂണിറ്റ് മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ജയിംസ്, രേഖ കെ, നവാസ് ടി, സിദ്ധിഖ് കെ, ഷിബു എം സി എന്നിവർ പങ്കെടുത്തു.