ഓട്ടോഡ്രൈവറെ ആക്രമിച്ചയാൾ അറസ്റ്റിൽ
പനമരം : ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ചയാൾ അറസ്റ്റിൽ. നീർവാരം മണിക്കോട് പുത്തൻപുരക്കൽ രാജേഷ് (32) ആണ് പിടിയിലായത്. ഓട്ടോഡ്രൈവർ ചെതലയം സ്വദേശി ബെന്നിയുടെ പരാതിയിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. രാജേഷിന്റെ ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോവാനായി ഭാര്യയുടെ പിതാവ് ബെന്നിയുടെ ഓട്ടോ വിളിച്ച് നീർവാരത്തെ ഭർതൃവീട്ടിൽ എത്തിയിരുന്നു. ഭർത്താവായ രാജേഷ് ഉപദ്രവിക്കുന്നതായി മകൾ അറിയിച്ചതിനെത്തുടർന്നായിരുന്നു പിതാവെത്തിയത്. ഓട്ടോയിൽ കയറിയതോടെ രാജേഷ് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി മദ്യക്കുപ്പികൊണ്ട് ബെന്നിയുടെ തലക്കടിക്കുകയും, തൊഴിലുറപ്പ് തൊഴിലാളിയുടെ കൈയ്യിൽ നിന്നും തൂമ്പ പിടിച്ചുവാങ്ങി ബെന്നിയെ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പരിസരത്ത് ഉണ്ടായിരുന്ന തൊഴിലുറപ്പ് ജീവനക്കാരിയേയും രാജേഷ് അക്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോസ്ഥരോടും ഇയാൾ മോശമായി പെരുമാറി. പരിക്കേറ്റ ബെന്നിയും തൊഴിലുറപ്പ് ജീവനക്കാരിയും മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. പനമരം എസ്.ഐ ഇ.കെ അബൂബക്കറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിയെ മാനന്തവാടി കോടതി റിമാൻഡ് ചെയ്തു.
ചിത്രം : റിമാൻഡിലായ രാജേഷ്