സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്‌കാരം നൽകി ആദരിച്ചു
നടവയൽ : ജെ.സി.ഐ നടവയൽ സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പ്രോജക്ടിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എം.ഇ.എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തുവരുന്ന ബിന്ദു സെബാസ്റ്റ്യനെ ആദരിച്ചു.
ആതുരസേവന രംഗത്ത് 26 വർഷമായി സ്തുത്യാർഹവും മാതൃകപരവുമായ സേവനം ചെയ്യുന്നത് പരിഗണിച്ചാണ് ആദരം നൽകിയത്.
നടവയൽ ജെ.സി.ഐ സെക്രട്ടറി സിറാജ് നെല്ലിയമ്പം, വൈസ് പ്രസിഡന്റ് സന്തോഷ് ആചാരി,
മുൻ പ്രസിഡന്റ് ഷാന്റി ചേനപ്പാടി, പ്രോഗ്രാം ഡയറക്ടർ സ്റ്റൽജിൻ ജോണി, വിൻസെന്റ് ചേരവേലിൽ തുടങ്ങിയവർ സംസാരിച്ചു.