പുൽപ്പള്ളിയിൽ കഞ്ചാവുമായി വയോധികൻ പിടിയിൽ
പുൽപ്പള്ളി : പുൽപ്പള്ളിയിൽ കഞ്ചാവുമായി വയോധികൻ പിടിയിൽ. അമ്പലവയൽ കുന്നത്തുപറമ്പിൽ സഹദേവൻ (60) ആണ് പിടിയിലായത്.
ഇന്നലെ രാത്രിയിൽ പുൽപള്ളി പോലീസ് സ്റ്റേഷന് സമീപം എസ്.ഐ മനോജിന്റെ നേതൃത്ത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് 310 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. വാഹന പരിശോധയനയ്ക്ക് ബിജു, ഹനീഷ്, രഞ്ജിത്ത്, ജോസ്, സുഭാഷ്, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.