സ്കൂട്ടറും മിനിലോറിയും കുട്ടിയിടിച്ച് യുവാവ് മരിച്ചു
മാനന്തവാടി : കല്ലോടി റൂട്ടിൽ അയിലമൂലയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവക കമ്മോം കുരുടൻ ഹാരിസിന്റേയും ഷാഹിദയുടേയും മകനായ മിഷാൽ (18) ആണ് മരിച്ചത്.
ഇന്നലെ അയിലമൂല വളവിൽ വെച്ച് മിഷാൾ സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന മിനിലോറിയും തമ്മിലിടിച്ചാണ് അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ മിഷാളിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാർത്ഥം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു. സഹോദരങ്ങൾ : ഷാദിയ, മിൻഹ.