മഴക്കെടുതി : നീരട്ടാടിയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു
പനമരം : നീരട്ടാടിയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. മഠത്തില്‍ വളപ്പില്‍ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ ഏഴ് മീറ്ററോളം താഴ്ചയുള്ള റിംഗിട്ട കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. വീടിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന കിണര്‍ ഇടിഞ്ഞത് മൂലം വീടിന്റെ ഭിത്തിക്കും വിള്ളല്‍ സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
വീടിന് മുന്‍വശത്തുകൂടെ പോകുന്ന പൊതുമരാമത്ത് റോഡിന്റെ നിര്‍മാണ ഘട്ടത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതുമൂലം റോഡില്‍ നിന്നും ശക്തമായി ഒലിച്ചു വരുന്ന വെള്ളം കിണറിന്റെ പരിസരത്തുകൂടിയാണ് പോകുന്നതെന്നും, അതുകൊണ്ടാവാം കിണര്‍ ഇടിഞ്ഞതെന്നും വീട്ടുകാര്‍ പറഞ്ഞു.
വീടുതന്നെ അപകട ഭീഷണിയിലായ സ്ഥിതിക്ക് എത്രയും പെട്ടന്ന് പിഡബ്ല്യുഡി സംരക്ഷണ ഭിത്തി നിര്‍മിച്ചു പരിഹാരം കാണണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സംഭവത്തോടെ തൊട്ടടുത്ത വീടുടമകളും ആശങ്കയിലായിരിക്കുകയാണ്.