ആർ.ആർ.എഫ്. സെന്ററിന് തറക്കല്ലിട്ടു
പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പനമരം ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കീഞ്ഞുകടവിലെ പനമരം ഗ്രാമപ്പഞ്ചായത്തിന്റെ സ്ഥലത്ത് ആർ.ആർ.എഫ് കേന്ദ്രം ഒരുക്കുന്നതിനുള്ള ശിലാസ്ഥാപന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു. 60 ലക്ഷം രൂപ ചിലവിൽ നടത്തുന്ന പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കമാവുന്നത്.
ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവ പദാർത്ഥങ്ങൾ ബ്ലോക്ക് തലത്തിൽ ശേഖരിച്ച് റീസൈക്കിൾ ചെയ്യുന്നതിനും, ക്ലീൻ കേരള കമ്പനി പോലെയുള്ള സർക്കാർ അംഗീകൃത ഏജൻസികളെ ഏൽപ്പിച്ച് നാടിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതാണ് പദ്ധതി. തൊഴിൽ സംരംഭങ്ങളും വരുമാനദായക പദ്ധതികൾ ആവിഷ്കരിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും പദ്ധതിയിൽ ലക്ഷ്യമിടുന്നു.
ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ മുഖ്യപ്രഭാഷണം നടത്തി. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ, പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ മേഴ്സി ബെന്നി, നിത്യ ബിജുകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജേഷ് സെബാസ്റ്റ്യൻ, നിഖില പി. ആന്റണി, രജനി ചന്ദ്രൻ, കലേഷ് സത്യാലയം, ഇ.കെ ബാലകൃഷ്ണൻ, ലൗലി ഷാജു, അന്നക്കുട്ടി ജോസ്, ഗ്രാമപ്പഞ്ചായത്തംഗം ബെന്നി ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കെ.ഇ ജോർജ്, സെക്രട്ടറി കെ.ഷീബ തുടങ്ങിയവർ സംസാരിച്ചു.