കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസ് : കൽപ്പറ്റയിൽ പന്തംകൊളുത്തി പ്രതിഷേധം
കൽപ്പറ്റ : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും മറ്റു കോൺഗ്രസ് നേതാക്കൾക്കെതിരെയും കള്ളകേസെടുക്കുന്ന പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
പിണറായിയുടെ അഴിമതി മറച്ചുവെക്കുന്നതിനു വേണ്ടി കോൺഗ്രസ് നേതാക്കൾക്കെതിരെ ഇത്തരം കള്ളകേസെടുക്കുന്ന നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി മെമ്പർ പി.പി ആലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ടി.ജെ ഐസക്, പി.വിനോദ് കുമാർ, കെ.അജിത, എസ്.മണി, സെബാസ്റ്റ്യൻ കൽപ്പറ്റ, ഹർഷൽ കോന്നാടൻ, കെ.ശശികുമാർ, കെ.ഷാഫി, ഡിന്റോ ജോസ്, പ്രതാപ് കൽപ്പറ്റ, രവിചന്ദ്രൻ പെരുന്തട്ട, വി.നൗഷാദ്, മാടായി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.