മുടങ്ങിക്കിടക്കുന്ന ജലനിധി പദ്ധതിക്ക് പരിഹാരം കാണണം – പനമരം ടൗൺ ശാഖ യൂത്ത്ലീഗ് കമ്മിറ്റി
പനമരം : മുടങ്ങിക്കിടക്കുന്ന ജലനിധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നിവേദനം നൽകി. പനമരം ടൗൺ ശാഖ യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായ റിയാസ് തിരുവാൾ, അർഷാദ് മഞ്ചേരി, സാലിഹ് ദാരോത്ത്, ഹാരിസ് തോട്ടുങ്ങൽ, സൗബാൻ പുനത്തികണ്ടി, അജ്മൽ തിരുവാൾ, ആബിദ് കെ.സി എന്നിവരുടെ നേതൃത്വത്തിൽ പനമരം പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിക്ക് നിവേദനം നൽകി.