പനമരം വെറ്ററിനറി ആശുപത്രിയിൽ നിന്ന് സ്ഥലംമാറി പോകുന്ന അറ്റൻഡർ കൃഷണദാസിന് യാത്രയയപ്പ് നൽകി
പനമരം : വെറ്ററിനറി ആശുപത്രിയിൽ നിന്ന് കാട്ടികുളം ആർ.പി ചെക്ക് പോസ്റ്റിലേയ്ക്ക് സ്ഥലംമാറി പോകുന്ന വെറ്ററിനറി അറ്റൻഡർ കൃഷണദാസിന് യാത്രയയപ്പ് നൽകി. പനമരം ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീമ മാനുവൽ യോഗം ഉദ്ഘാടനം ചെയ്തു. കായക്കുന്ന് ക്ഷീര സംഘത്തിന്റെയും പൗരവലിയുടെയും ആദരമായി മെമ്മൻറ്റോ കൈമാറുകയും ചെയ്ത.
സംഘം പ്രസിഡണ്ട് ബേബി തുരുത്തിയിൽ അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർമാരായ രാജൻ വി.വി, ജോസ് കുളത്തിങ്കൽ, മാത്യു ചേരവയലിൽ, ബേബി കണ്ടേത്ത്, അനുപ് ജോർജ്, ബാബു തെക്കെതൊട്ടി, ബിജു പുളിക്കൽ, ജെറിഷ് പുതുകൂളം, എ.ജെ ജോർജ്, ഷോൺ കുര്യൻ എന്നിവർ അശംസകൾ നേർന്നു.