കൂളിവയലിൽ സമസ്ഥ സ്ഥാപക ദിനം ആചരിച്ചു
പനമരം : സമസ്ഥ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൂളിവയൽ ഹുജ്ജത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.കെ.എസ്.എസ്.എഫും എസ്.കെ.എസ്.ബി.വിയും സംയുക്തമായി പതാക ഉയർത്തൽ കർമ്മവും സന്ദേശപ്രഭാഷണവും നടത്തി.
കൂളിവയൽ ജുമാമസ്ജിദ് ഇമാം ഇബ്രാഹിം മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു. മഹല്ല് പ്രസിഡണ്ട് കെ.ഉമ്മർ ഹാജി പതാക ഉയർത്തി. തലപ്പുഴ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജന:സെക്രട്ടറി നവാസ് ദാരിമി സന്ദേശ പ്രഭാഷണം നടത്തി. അസീസ് മുസ്ലിയാർ, അസീസ് സഖാഫി, ഷാഹുൽ ഹമീദ് മുസ്ലിയാർ, നിസാർ മൗലവി, ഹുസൈൻ ഫൈസി, ആരിഫ് ഫൈസി, കെ.വി മുഹമ്മദ് അലി , പി.ഹാഷിം, കെ.കെ മമ്മൂട്ടി, നിസാം വാഴയിൽ, മുഹമ്മദ് ഫൗസാൻ, മുഹമ്മദ് റിസ് വാൻ, മുഹമ്മദ് നിഷാൻ, മുഹമ്മദ് റിംഷാദ് എന്നിവർ സംബന്ധിച്ചു.