വാളാട് സ്വദേശിനിയായ യുവതിക്ക് നേരെയുണ്ടായ പീഡനം ; ഭര്‍തൃവീട്ടിലേക്ക് മാര്‍ച്ച് നടത്തി ഡി.വൈ.എഫ്.ഐ
പനമരം : വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഢനത്തിനിരയായ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ഭര്‍തൃവീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൂളിവയലിലെ ഭർതൃ വീട്ടിലേക്കാണ് ഇന്ന് മാര്‍ച്ച് നടത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.
ആരോപണവിധേയര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും അന്ധവിശ്വാസത്തിനെതിരെയുള്ള പ്രചാരണത്തിന്റേയും ഭാഗമായിരുന്നു പ്രതിഷേധം. വീടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.