ദ്വാരകയിലെ ഐടിഐ വിദ്യാർഥികൾക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
മാനന്തവാടി : സംസ്ഥാന ഗവൺമെൻ്റ് പദ്ധതിയായ ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം പ്ലാറ്റ്ഫോം മുഖേന മൂന്ന് ദിവസത്തെ വർക്ക് റെഡിനസ് പ്രോഗ്രാം ആരംഭിച്ചു. ദ്വാരക എൽഡോറാഡോ ഐടിഐയിൽ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനവും ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നേടിയിരിക്കേണ്ടതായ അടിസ്ഥാന പരിശീലനവും നൽകുന്നതിൻ്റെ ഭാഗമായി ഐടിഐ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ പരിശീലന പരിപാടിയിൽ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) സ്‌കിൽ ഡവലപ്മെൻ്റ് എക്സിക്യുട്ടീവുമാരായ ശാന്തള.വി.ബി, ക്ഷമ ശർമ്മ.വി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. എൽഡോറാഡോ പ്ലേസ്മെൻ്റ് സെൽ കോർഡിനേറ്റഴ്സ് ആയ സുബിൻ സുരേഷ്, ശ്രീജിൻ കൃഷ്ണ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.