കാട്ടില്‍ തേനെടുക്കാന്‍ പോയയാള്‍ക്ക് കരടിയുടെ ആക്രമണത്തില്‍ പരിക്ക്
തോല്‍പ്പെട്ടി : കാട്ടില്‍ തേനെടുക്കാന്‍ പോയയാള്‍ക്ക് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. തോല്‍പ്പെട്ടി കക്കേരി കാട്ടുനായ്ക്ക കോളനിയിലെ കരിയന്‍ (46) നാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. കരിയനും, ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് ഏഴ്പേരും ചേര്‍ന്ന് കാട്ടില്‍ തേനെടുക്കാന്‍ പോയതായിരുന്നു. കാട്ടിലെത്തി ഭക്ഷണം കഴിച്ചതിന് ശേഷം നടന്നു പോകുന്നതിനിടയിലാണ് കരിയനെ കരടി ആക്രമിച്ചത്. മറ്റുള്ളവര്‍ ബഹളം വെച്ചതോടെ കരടി പിന്‍മാറി കാട്ടിലേക്ക് മറിഞ്ഞു.
കരിയന്റെ കണ്ണിനും, കവിളിനും, കഴുത്തിനും, ഇടതു കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കരിയന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.