മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി : വയോധികൻ അറസ്റ്റിൽ
പനമരം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ വയോധികൻ അറസ്റ്റിൽ. അഞ്ചുകുന്ന് നിരപ്പേല്‍ പുത്തന്‍പുരയില്‍ ജോര്‍ജ്ജ് (65) നെയാണ് പനമരം സി.ഐ വി.സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 22 വയസ്സുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.