പനവല്ലിയില്‍ കടുവ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു
കാട്ടിക്കുളം : പനവല്ലിയില്‍ കടുവ പശുകിടാവിനെ കൊന്നു. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്.
ഇന്നലെ രാത്രിയാണ് സംഭവം. പശുകിടാവിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കടുവ പശുകിടാവിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടതായും പറഞ്ഞു. ഇവര്‍ ബഹളം വെച്ചതോടെ കടുവ ഓടി മറയുകയായിരുന്നു. പിന്നീട് പ്രദേശത്ത് നിരീക്ഷണത്തിനായുണ്ടായിരുന്ന വനം വകുപ്പ് വാച്ചര്‍മാരും വീട്ടുകാരുമെല്ലാം പുലര്‍ച്ചെ വരെ ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടയില്‍ പുലര്‍ച്ചെ ഒരു തവണ കൂടി കടുവ വന്നുവെങ്കിലും പശുക്കിടാവിന്റെ ജഡം തൊഴുത്തില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.