വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
മേപ്പാടി : കേരളത്തിലെ പ്രമുഖ മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനമായ CFCICI മേപ്പാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ലീന, മേപ്പാടി ഗവൺമെന്റ് സ്കൂൾ പ്രധാന അധ്യാപകൻ സതീശൻ മാസ്റ്റർ, സദാനന്ദൻ മാസ്റ്റർ, ശശികുമാർ മാസ്റ്റർ, തോമസ് ബോസ്, സി.എഫ്.സി.ഐസിഐ ഏരിയ മാനേജർ സുവീഷ്, സി.എഫ്.സി.ഐസിഐ മേപ്പാടി ബ്രാഞ്ച് മാനേജർ സുധീഷ് ബി.ഡി, എം.മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.