September 20, 2024

ചെറുകാട്ടൂരിൽ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

1 min read
Share

 

പനമരം : ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. ചെറുകാട്ടൂര്‍ കുന്നത്ത്പറമ്പില്‍ ബില്‍ബി ജെയ്‌സണ്‍ (44) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ജെയ്‌സണ്‍ (50) പരിക്കേല്‍ക്കുകയും ചെയ്തു.

 

ഇന്നലെ വൈകിട്ട് 6.30 ചെറുകാട്ടൂര്‍ എസ്റ്റേറ്റ് മുക്കിൽ വെച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകില്‍ അതേദിശയില്‍ വന്ന കാറിടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

പരിക്കേറ്റ ഇരുവരേയും ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എന്നാല്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബില്‍ബി അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു. പനമരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബില്‍ബി. മക്കള്‍: ഡോണ മരിയ, ഡെയോണ ജെയ്‌സണ്‍.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.