September 20, 2024

കൽപ്പറ്റ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി.എസ്.സി പരിശീലനം : ജൂൺ 15 വരെ അപേക്ഷിക്കാം

1 min read
Share

 

കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക.

 

6 മാസ കാലാത്തേക്കാണ് പരിശീലനം. 2023 ജൂലൈ 1 നാണു പുതിയ ബാച്ചിന്റെ ക്ലാസുകൾ ആരംഭിക്കുക. പരിശീലനം തികച്ചും സൗജന്യമായിരിക്കും . അഞ്ച് ദിവസത്തെ റഗുലർ ബാച്ചും , രണ്ട് ദിവസത്തെ ഹോളിഡെ ബാച്ചുമായാണ് പരിശീലനം. എസ്.എസ്.എൽ.സിയാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത.

 

18 വയസ് തികഞ്ഞ മുസ്ലിം, കൃസ്ത്യൻ, ജൈൻ, എന്നിവർക്ക്‌ അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ OBC,SC,ST എന്നിവരയും പരിഗണിക്കും . അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർടിഫിക്കറ്റുകളുടെ പകർപ്പുകൾ ,പാസ്സപോർട്ട് സൈസ് ഫോട്ടൊ, BPL ആണെങ്കിൽ റേഷൻ കാർഡിൻറെ കോപ്പി, വിധവ/വിവാഹ മോചിതർ ആണെങ്കിൽ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിൻസിപ്പാൾ , കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാന്റ് ബിൽഡിംഗ്‌ , കൽപ്പറ്റ. എന്ന വിലാസത്തിലോ നേരിട്ടോ നൽകണം. പൂരിപ്പിച്ച അപേക്ഷ 2022 ജൂൺ 15 ന് വൈകീട്ട് 5 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ നിന്ന് ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് – 04936 202228 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.