September 20, 2024

വരയാലിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു

1 min read
Share

 

മാനന്തവാടി : പേരിയ വരയാലിന് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. കാര്‍ യാത്രികയായ കൂത്ത്പറമ്പ് കണ്ടന്‍കുന്ന് നീര്‍വേലി മനാസ് മഹലില്‍ ആയിഷ (60) യാണ് മരിച്ചത്.

 

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. മുട്ടില്‍ യത്തീംഖാന സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം. കാറിലുണ്ടായിരുന്ന ആയിഷയുടെ ഭര്‍ത്താവ് ആബൂട്ടി ഹാജി, മക്കളായ സുമയ്യ, സുനീറ, കൊച്ചുമകള്‍ ഫാത്തിമ റിന്‍സ, മരുമകനും കാര്‍ ഡ്രൈവറുമായിരുന്ന ലത്തീഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തുടര്‍ ചികിത്സാര്‍ത്ഥം സ്വദേശമായ കൂത്ത്പറമ്പിലേക്ക് കൊണ്ടുപോയി. ഫാത്തിമ റിന്‍സയുടേതൊഴികെ മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.