September 20, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : പവന് 320 രൂപ കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ 560 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. ഇതോടെ വിപണി വില 45240 രൂപയായി.

 

നാല് ദിവസത്തിന് ശേഷമാണു ഇന്ന് സ്വർണവില കുറഞ്ഞത്. ഇതോടെ സ്വർണാഭരണ ഉപഭോക്താക്കൾ ആശ്വാസത്തിലാണ്‌. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ വില 5655 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 4690 രൂപയായി.

 

വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. കഴിഞ്ഞ ഒരു മാസമായി 80 നു മുകളിൽ തുടർന്ന വെള്ളിയുടെ വില ഇന്ന് മൂന്ന് രൂപ കുറഞ്ഞ് 79 ലേക്കെത്തി. മൂന്ന് രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. അതേസമയം. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.