പ്രകൃതിവിരുദ്ധ പീഡനം : യുവാവ് അറസ്റ്റിൽ
പനമരം : പത്തു വയസ്സായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. മൊതക്കര വാളിപ്ലാക്കിൽ ജിതിൻ (27) ആണ് അറസ്റ്റിലായത്.
മൂന്ന് വഷങ്ങൾക്ക് മുമ്പ് ജിതിൻ കുട്ടിയെ പ്രകൃതി വിരുദ്ധ പ്രവർത്തനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിൻ പീഡിപ്പിച്ചതായാണ് പരാതി. മാനസിക അസ്വസ്ഥകൾ അനുഭവപ്പെട്ട കുട്ടിയെ കൗൺസിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടത്തിയത് വെളിവായത്. രക്ഷിതാക്കൾ പനമരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ പോക്സോ കേസ് പ്രകാരം അസറ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി.വിനായകൻ, എം.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.