നിർത്തിയിട്ട വാഹനം കുത്തി തുറന്ന് പണം കവർന്നു : യുവാവ് അറസ്റ്റിൽ
പനമരം : നിർത്തിയിട്ട വാഹനത്തിൽ നിന്നും മോഷണം നടത്തിയയാൾ പിടിയിൽ. തലപ്പുഴ സ്വദേശി വെളളാർ വീട്ടിൽ വിജയൻ (43 ) ആണ് പിടിയിലായത്.
ഇയാൾ ഇന്നലെ വൈകുന്നേരം പനമരം വലിയ പാലം അപ്രോച്ച് റോഡരികിൽ നിറുത്തിയിട്ട മാരുതി ഓൾട്ടോ കാറിന്റെ മുൻവശത്തെ ഡോർ കുത്തി തുറന്ന് പണവും മറ്റ് സാധനങ്ങളും കളവ് നടത്തിയിരുന്നു.
പനമരത്തെ എക്സിബിഷൻ കണാൻ എത്തിയവരുടെ കാറായിരുന്നു കുത്തി തുറന്ന് പണം അപഹരിച്ചത്. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിയുകയും മണിക്കൂറുകൾക്കുള്ളിൽ പനമരം പോലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പനമരം ഐ.പി സിജിത്ത്, എ.എസ്.ഐ വിനോദ് ജോസഫ് , പോലീസുകാരായ വിനായക്, നിശാദ് തുടങ്ങിയവരാണ് പ്രതിയെ വലയിലാക്കിയത്. കോറോം സ്വദേശി ബെയ്സിൽ അബ്രാഹിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ആൾട്ടോ കാർ.