പനമരത്ത് തേനീച്ചകളുടെ ആക്രമണം : 7 പേർക്ക് കുത്തേറ്റു
പനമരം : പനമരത്ത് തേനീച്ചകൾ ഇളകി 7 പേർക്ക് കുത്തേറ്റു. പനമരം കാർഷിക ഗ്രാമവികസന ബാങ്കിന്റെ കെട്ടിടത്തിലെ തേനീച്ച കൂട് ഇളകിയാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. സമീപത്തെ പള്ളിയിൽ ആദ്യകുർബ്ബാന കൂടാനെത്തിയവർക്കെതിരെയായിരുന്നു ആക്രമണം. തേനീച്ചയുടെ കുത്തേറ്റവർ കൽപ്പറ്റ, പനമരം ആശുപത്രികളിൽ ചികിത്സ തേടി.