September 20, 2024

മൂന്ന് ദിവസത്തെ കുതിപ്പിനൊടുവിൽ സ്വര്‍ണവില വീണു ; പവന് ഇന്ന് 560 രൂപയുടെ ഇടിവ്

1 min read
Share

 

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും താഴേക്കിറങ്ങി സ്വർണ വില. ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ വൻ കുതിച്ചുചാട്ടമാണ് അവസാനിച്ചത്.

 

വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയാണ്. അന്താരാഷ്ട്ര സ്വർണവില കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. സ്വർണവില. 2077 ഡോളർ വരെ എത്തിയ സ്വർണവില 2000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

 

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം സ്വർണവില കുത്തനെ ഉയർന്നിരുന്നു. മെയ് 3 ന് 640 രൂപയും മെയ് 4 ന് 560 രൂപയും ഇന്ന് 160 രൂപയും ഉയർന്നു.

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞു.. വിപണിയിൽ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി.

 

തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് വില 83 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.