സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ; പവന് ഒറ്റയടിക്ക് 640 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ചു. വിപണി വില 45200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 80 രൂപ ഉയർന്നു. വിപണിയിൽ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി.
സംസ്ഥാനത്തെ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർദ്ധിച്ച് 82 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.