യൂണിഫോം തയ്ച്ച് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
മാനന്തവാടി : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം സ്‌കൂളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തയ്ച്ച് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 29 ന് ഉച്ചയ്ക്ക് ഒരു മണി.