ബാവലിയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ
ബാവലിയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ
കാട്ടിക്കുളം : ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കണിയാരം പൊട്ടുകുളത്ത് വീട്ടിൽ അനുരാഗ് പി അശോകൻ ആണ് പിടിയിലായത്. മൈസൂർ ഭാഗത്ത് നിന്ന് വന്ന കെ.എൽ 72 ഡി 4752 കെ.ടി.എം ഡ്യൂക്ക് ബൈക്ക് യാത്രക്കാരനായ ഇയാളിൽ നിന്ന് 9 ഗ്രാം എം.ഡി.എം.എ പിടികൂടി.
പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ മുരുഗദാസ് എ, ഐ.ബി പ്രിവന്റീവ് ഓഫീസർ വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, അർജുൻ എം, നിക്കോളാസ് ജോസ് എന്നിവർ പങ്കെടുത്തു.