ലഹരിമുക്ത ക്യാമ്പസ് ; സി.എം കോളേജിൽ ആസാദ് സേന രൂപീകരിച്ചു
നടവയൽ : ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളയുടെയും സാമൂഹ്യനീതി വകുപ്പിൻ്റെയും നാഷണൽ സർവീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടവയൽ സി.എം കോളജിൽ ആസാദ് സേന രൂപീകരിച്ചു. ലഹരി എന്ന മാരക വിപത്തിനെ ക്യാമ്പസുകളിൽ നിന്നും സമൂഹത്തിൽ നിന്നും പിഴുതെറിയാൻ വിദ്യാർഥികളെ സജ്ജമാക്കുക എന്നതാണ് ആസാദ് സേന ലക്ഷ്യം വെക്കുന്നത്. കോളജിലെ കർമ്മോത്സകരായ ഇരുപതോളം വിദ്യാർഥികളെയും അധ്യാപകരെയും സാമൂഹ്യ പ്രതിനിധികളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് സേന നിലവിൽ വന്നത്.
കോളജിൽ നടന്ന രൂപീകരണ യോഗം പനമരം എസ്.ഐ വിമൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ.പി ശരീഫ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ജമാൽ, ആസാദ് സേന സുജാത, കോളേജ് ഡിസിപ്ലിൻസെൽ കോർഡിനേറ്റർ എസ്.ജി ബിന്ദു തുടങ്ങിയവർ സംസാരിച്ചു. വിമുക്തി കോർഡിനേറ്റർ ഫെബിനാ റഹൂഫിൻ്റെ ആക്ടിവിറ്റി ഓറിയൻ്റെഡ് ക്ലാസ്സും നടന്നു.
ചിത്രം : നടവയൽ സി.എം കോളേജിൽ നടന്ന ആസാദ് സേന രൂപീകണ യോഗം പനമരം എസ്.ഐ വിമൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.