സഹകരണ ബാങ്കുകൾ കർഷകർക്ക് നൽക്കുന്ന പലിശരഹിത വായ്പ പുനഃസ്ഥാപിക്കണം – പനമരം ബ്ലോക്ക് കോൺഗ്രസ്സ്
പനമരം : കേരള സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ പ്രകാരം നബാർഡ് മുഖേന കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലം മുതൽ നൽകിവരുന്ന പലിശരഹിത വായ്പ നിർത്തലാക്കിയത് പുനഃപരിശോധിക്കണമെന്ന് പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
കാർഷിക തകർച്ചയും, വന്യജീവി അക്രമവും, കാലാവസ്ഥ വ്യതിയാനവും മൂലം വയനാട്ടിലെ കർഷകർ ദുരിതക്കയത്തിൽപ്പെട്ട് നട്ടം തിരിയുമ്പോഴാണ് സഹകരണ ബാങ്കുകൾ കർഷകരെ ചൂഷണം ചെയ്യുന്നത്. യാതൊരു സർവ്വീസ് ചാർജും ഈടാക്കാതെ പലിശരഹിത വായ്പ നൽക്കി വരുന്നത് പുനഃപരിശോധിക്കണം.
പനമരത്ത് ചേർന്ന യോഗം ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കമ്മന മോഹനൻ അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ.വർഗ്ഗീസ്, അഡ്വ.എം.വേണുഗോപാൽ, ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, പി.പി.ജോർജ്, ബെന്നി അരിഞ്ചേർമല, ജോസ് നിലമ്പനാട്ട്, വിനോദ് തോട്ടത്തിൽ, മമ്മൂട്ടി കോമ്പി, ബേബി തുരുത്തിയിൽ, കെ.എം.ഹരിദാസ് എന്നിവർ സംസാരിച്ചു.