5 മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് അവധിക്കാല കായിക പരിശീലനം നാളെ മുതൽ
മാനന്തവാടി : ജിവിഎച്ച്എസ്എസിൽ പിടിഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമിയിൽ അവധിക്കാല കായിക പരിശീലനം 28 ന് ആരംഭിക്കും. വൈകിട്ട് 4 ന് ഉദ്ഘാടനം നടക്കും. 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ഏത് സ്കൂളിലെ വിദ്യാർഥികൾക്കും ക്ലാസിൽ പങ്കെടുക്കാം.
ക്രിക്കറ്റ് , ഫുട്ബോൾ, റസ്‌ലിങ്, ആർച്ചറി, വോളിബോൾ, വടംവലി, അത്‌ലറ്റിക്സ്, ബോക്സിങ് എന്നിവയിലാണ് ആദ്യഘട്ട പരിശീലനം. വിവരങ്ങൾക്ക് 9562810224 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പിടിഎ പ്രസിഡന്റ് പി.പി. ബിനു, പ്രിൻസിപ്പൽ സലീം അൽത്താഫ്, കായിക അധ്യാപകൻ ജെറിൻ സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.