നികുതി വാർധന : യു.ഡി.എഫ് ധർണ നടത്തി
പനമരം : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നികുതി വാർധനവിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യു.ഡി.എഫ് പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി. അമിതഭാരം അടിച്ചേൽപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരിന്റെ നികുതി ഭീകരതക്കെതിരെയായിരുന്നു സമരം.
ഡി.സി.സി സെക്രട്ടറി എൻ.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.ഇബ്രാഹിം, കൺവീനർ വാസു അമ്മാനി, ബെന്നി അരിഞ്ചേർമല, ഡി. അബ്ദുള്ള, ജോസ് നിലമ്പനാട്ട്, പി. അമ്മദ്, തെക്കേടത്ത് മുഹമ്മദ്, ബേബി തുരുത്തിയിൽ, സാബു നീർവാരം, സിനോ പാറക്കാല, സി.കെ അന്ത്രു, എം.കെ അമ്മദ്, അനിൽ പനമരം, പി.കെയൂസഫ് തുടങ്ങിയവർ സംസാരിച്ചു.