അസിസ്റ്റന്റ് മാനേജര്‍ നിയമനം ; മെയ് 2 വരെ അപേക്ഷിക്കാം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുളള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്‌തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഇന്റര്‍മീഡിയത്തില്‍ കുറയാത്ത വിദ്യഭ്യാസ യോഗ്യതയും ടീ പ്ലാന്റേഷന്‍ രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. പ്രായം 65 വയസില്‍ താഴെ. അപേക്ഷകര്‍ ബയോഡാറ്റ മെയ് 2 ന് വൈകീട്ട് 5 നകം സബ്‌കളക്ടര്‍ &മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.