യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; യുവാവ് പിടിയിൽ
മാനന്തവാടി : യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പേര്യ കല്ലകടമ്പിൽ ജോർജ് (46 ) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ എട്ട് മണിയോടെ മാനന്തവാടി ബസ്സ് സ്റ്റാന്റിന് സമീപം ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയും കെട്ടിപിടിക്കുകയുമായിരുന്നു എന്നാണ് പരാതി. മാനന്തവാടി എസ്.ഐ സോബിൻ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.