സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം പകർന്ന് സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അക്ഷയതൃതീയ ദിനമായ ഇന്നലെ സ്വർണത്തിന് വില കുറഞ്ഞിരുന്നു.
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,989.19 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞയാഴ്ച 2000 ഡോളറിന് മുകളിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഏപ്രിൽ 14- നാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 45,320 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്.