കുടിവെള്ള കണക്ഷന് അപേക്ഷ ക്ഷണിച്ചു
പനമരം : വിളമ്പുകണ്ടം ശുദ്ധജല വിതരണ പദ്ധതിയുടെ കീഴിൽ പനമരം ഗ്രാമപ്പഞ്ചായത്തിലെ 12,13,14,15,16,17,18 എന്നീ വാർഡുകളിൽ ജലജീവൻ മിഷൻ പദ്ധതിപ്രകാരം പുതിയ കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനായി അപേക്ഷകൾ സ്വീകരിക്കുന്നു.
അപേക്ഷകൾ വിളമ്പുകണ്ടം ജലനിധി ഓഫീസിൽ ലഭിക്കുന്നതാണ്.
അപേക്ഷകൾ വാർഡ് മെമ്പർമാരുടെ സാക്ഷ്യപത്രത്തോടൊപ്പം വിളമ്പുകണ്ടം ശുദ്ധജലവിതരണ പദ്ധതി ഓഫീസിൽ ഏപ്രിൽ 27നു മുമ്പായി ലഭിക്കേണ്ടതാണ്. ഫോൺ : 04936294183