ചീയമ്പത്ത് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : വീടിന്റെ മതിൽ തകർത്തു
പുല്‍പ്പള്ളി : ചീയമ്പത്ത് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീടിന്റെ മതിൽ തകർത്തു.
ചീയമ്പം ചെറിയ കുരിശില്‍ പാറക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യ മോളി (50) യാണ് വീട്ടു മുറ്റത്ത് പച്ചക്കറി നനച്ചു കൊണ്ടിരിക്കുമ്പോള്‍ കൂട്ടമായെത്തിയ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നികൾ വീടിന്റെ മതിൽ ഇടിച്ചു തകര്‍ത്തു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫോറസ്റ്റ് ഓഫീസര്‍ സുന്ദരം, ബാബു, പാടിച്ചിറ വില്ലേജ് ഓഫീസര്‍ ഷിബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.