തോല്‍പ്പെട്ടിയില്‍ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രികൻ മരിച്ചു
മാനന്തവാടി : ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു. തോല്‍പ്പെട്ടി നരിക്കല്ല് സ്വദേശി അബ്ബാസ് ( 46 ) ആണ് മരിച്ചത്.
ഏപ്രില്‍ 11ന് വൈകുന്നേരം നാലു മണിക്ക് തോല്‍പ്പെട്ടി നരിക്കല്ലില്‍ വച്ചായിരുന്നു അപകടം. റോഡിലൂടെ നടന്നു പോകുകയായിരുന്ന അബ്ബാസിനെ ഓട്ടോറിക്ഷ തട്ടുകയും അബ്ബാസ് റോഡരികിലെ ഓവുചാലിലേക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് കാലിനും മറ്റും പറ്റിക്കേറ്റ അബ്ബാസിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയാനന്തര ചികിത്സക്ക് ശേഷം ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് നിഗമനം. ഭാര്യ: സൗദ. മകള്‍: ദില്‍ന.