സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5580 രൂപയും പവന് 44,640 രൂപയിലുമെത്തി.
ബുധനാഴ്ച സ്വർണവില സർവകാല റെക്കോഡിലെത്തിയിരുന്നു. 45,000 രൂപയായിരുന്നു അന്ന് പവന്. വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. രണ്ടുദിവസം കൊണ്ട് പവന് 1240 രൂപ വർധിച്ചാണ് ബുധനാഴ്ച സ്വർണവില റെക്കോഡിലേക്ക് കുതിച്ചുയർന്നത്.