ബഡ്സ് സ്‌കൂളില്‍ അധ്യാപക നിയമനം ; ഇന്റർവ്യൂ ഏപ്രില്‍ 19 ന്
മേപ്പാടി ഗ്രാമപഞ്ചായത്ത് ഗോള്‍ഡന്‍ ബെല്‍സ് ബഡ്സ് സ്‌കൂളില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. 3 മാസ കാലയളവിലേക്കാണ് നിയമനം.
യോഗ്യത. പ്ലസ്ടുവും, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (എം.ആര്‍) ഡിപ്ലോമ. കൂടിക്കാഴ്ച ഏപ്രില്‍ 19 ന് രാവിലെ 11 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കൂടികാഴ്ച്ചയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04936 282422.