മാനന്തവാടിയിൽ പട്ടാപകൽ മോഷണം: ബൈക്കിലെത്തിയ യുവാവ് കാല്‍നടയാത്രികയുടെ മൂന്ന് പവനോളം വരുന്ന സ്വർണമാല പൊട്ടിച്ച് കടന്ന് കളഞ്ഞു
മാനന്തവാടി: മാനന്തവാടിയിൽ പട്ടാപകൽ മോഷണം. ബൈക്കിലെത്തി കാല്‍നടയാത്രികയുടെ മൂന്ന് പവനോളം വരുന്ന സ്വർണമാല വലിച്ചുപൊട്ടിച്ചു കടന്ന് കളഞ്ഞു. മാനന്തവാടി ഡി.എഫ്.ഒ ഓഫീസ് ജീവനക്കാരിയുടെ മാലയാണ് കവർന്നത്.
ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. മാനന്തവാടി – മൈസൂര്‍ റോഡില്‍ ബ്യൂട്ടി മാര്‍ക്ക് ജ്വല്ലറിക്ക് മുന്‍വശത്തായിരുന്നു മോഷണം. ബൈക്കിലെത്തിയയാൾ റോഡിലൂടെ നടന്നുപോയ യുവതിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ച് മൈസൂര്‍ റോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു.
മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ബൈക്ക് യാത്രികനെ മാനന്തവാടി പോലീസ് തിരയുന്നുണ്ട്. ചെക്ക് ഷര്‍ട്ടും, കറുത്ത പാന്റും ധരിച്ച യുവാവാണ് സിസി ടിവി ദൃശ്യത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഇദ്ദേഹത്തെ കുറിച്ച് സൂചനകള്‍ ലഭിക്കുന്നവര്‍ മാനന്തവാടി പോലീസുമായി ബന്ധപ്പെടണം. ഫോൺ : 04935 240232