കോറോത്ത് യു.ഡി.എഫ് പ്രതിഷേധ റാലിയും പൊതുയോഗവും
തൊണ്ടർനാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും എം.പി സ്ഥാനം അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചും റാലിയും പൊതുസമ്മേളനവും കൊറോത്തങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം കെ.പി.സി.സി മെമ്പർ പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. സിൽവി തോമസ്, പടയൻ അബ്ദുള്ള, എം.ജി ബിജു, ആലികുട്ടി ആറങ്ങാടൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ചെയർമാൻ എസ്.എം പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ടി.മൊയ്തു സ്വാഗതം പറഞ്ഞു. പ്രതിഷേധ റാലിക്ക് യു.ഡി.എഫ് നേതാക്കളായ പ്രമോദ് മാസ്റ്റർ, പി.കുഞ്ഞബ്ദുള്ള ഹാജി, വി.സി ഹമീദ്, പി.എ മൊയ്തുട്ടി, തെല്ലാൻ അമ്മത്ഹാജി, അഷ്‌കർ നിരവിൽപ്പുഴ, പി.എം ടോമി, സുനിൽ മാസ്റ്റർ, ബൈജു പാലേരി, കുസുമം ടീച്ചർ, മൈമൂന കെ.എ,
പ്രീത രാമൻ തുടങ്ങിയവർ നേതൃത്വം നൽകി.