രണ്ടേനാലിൽ ബൈക്കപകടത്തിൽ യുവാവിന് പരിക്ക്
മാനന്തവാടി: മാനന്തവാടി – കല്ലോടി റൂട്ടിൽ രണ്ടേനാലിന് സമീപം ബൈക്കപകടത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. പാതിരിച്ചാൽ കുന്നത്ത് ജോണിയുടെ മകൻ റിനിൽ (35) നാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ബൈക്കിന്റെ ഹാൻഡിൽ കാൽനട യാത്രികന്റെ കയ്യിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ റിനിലിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.