September 20, 2024

വാളാട് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

1 min read
Share

 

തലപ്പുഴ : വാളാട് ജലനിധി പമ്പ് ഹൗസിന് എതിർവശം കാർ റോഡിൽ നിന്നും വയലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്കേറ്റു. വാളാട് കാഞ്ഞായി ഷഫീർ, ഭാര്യ ജസീല, 2 വയസ്സുള്ള കുട്ടി എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വാളാട് ടൗണിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.