പനമരത്ത് വീണ്ടും തീപിടുത്തം ; കീഞ്ഞു കടവിലെ അരഏക്കറേളം മുളങ്കാടുകൾ കത്തി നശിച്ചു : ഒഴിവായത് വൻ അപകടം
പനമരം : പനമരത്ത് വീണ്ടും തീ പിടുത്തം. ടൗണിൽ നിന്നും 300 മീറ്ററോളം അകലെ കീഞ്ഞുകടവ് വയലിലെ മുളങ്കൂട്ടങ്ങൾക്കാണ് തീപിടുത്തമുണ്ടായത്. സമയോചിതമായി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.
ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പനമരം – മാതോത്തുപൊയിൽ റോഡിലെ കീഞ്ഞുകടവ് മുസ്ലിം പള്ളിക്ക് പുറകിലെ വയലിനോട് ചേർന്ന മുളകൾക്കാണ് തീപിടുത്തമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പനമരം സി.എച്ച് റെസ്ക്യൂ പ്രവർത്തകരും പിന്നീട് പനമരം പോലീസും മാനന്തവാടിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീ പൂർണമായും അണച്ചത്. അര ഏക്കറോളം ഭാഗത്തെ മുളങ്കാടുകളും അടിക്കാടുകളും കത്തിനശിച്ചു. നുറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസ കേന്ദ്രമാണിവിടം. അതിനാൽ തീ പടരാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവാക്കി.
ചിത്രം : പനമരം കീഞ്ഞുകടവിൽ തീപിടുത്തത്തിൽ കത്തിനശിച്ച മുളങ്കൂട്ടങ്ങൾ