April 20, 2025

വള്ളിയൂർക്കാവ് ആറാട്ടുത്സവം: ഇന്ന് ഗതാഗത ക്രമീകരണം

Share

 

മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ടുത്സവത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഇന്ന് ( ചൊവ്വാഴ്ച ) ഗതാഗതക്രമീകരണം ഏർപ്പെടുത്തും.

 

• വൈകീട്ട് ആറുമുതൽ പനമരം ഭാഗത്തുനിന്ന് മാനന്തവാടി ഭാഗത്തേക്കുവരുന്ന ഹെവി മീഡിയം ടൂറിസ്റ്റ് വാഹനങ്ങൾ കൊയിലേരി റോഡിൽ പ്രവേശിക്കാതെ നാലാംമൈൽ വഴി പോകണം.

 

• മാനന്തവാടി ടൗണിലേക്ക് പ്രവേശിക്കേണ്ട ചെറിയവാഹനങ്ങൾ കൊയിലേരി പാലം കയറി കമ്മന പെരുവക വഴി മാനന്തവാടി ബസ് സ്റ്റാൻഡ് വഴി ടൗണിലേക്ക് കയറണം.

 

• വള്ളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ മാനന്തവാടി മൈസൂരു റോഡിലൂടെ ചെറ്റപ്പാലം ബൈപ്പാസ് വഴി വരണം. വള്ളിയൂർക്കാവിൽനിന്ന് തിരിച്ചുപോകേണ്ട വാഹനങ്ങൾ വള്ളിയൂർക്കാവ് ആറാട്ടുതറ വഴി മാനന്തവാടി ടൗണിലേക്ക് പോകണം.

 

• മൈസൂരു, കാട്ടിക്കുളം, തോല്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളിലേക്കുപോകേണ്ട വാഹനങ്ങൾ കൊയിലേരി പയ്യമ്പള്ളി റോഡിലൂടെ പോകണം.

 

• പനമരം ഭാഗത്തുനിന്ന് വള്ളിയൂർക്കാവ് കൊയിലേരി ഭാഗങ്ങളിൽ പോകേണ്ട വാഹനങ്ങൾ ഒഴികെ ബാക്കി എല്ലാവാഹനങ്ങളും നാലാംമൈൽ വഴി മാനന്തവാടി ടൗണിലേക്ക് വരണം.

 

• വള്ളിയൂർക്കാവിലേക്കുവരുന്ന വാഹനങ്ങൾ അഗ്നിരക്ഷാനിലയത്തിനും വള്ളിയൂർക്കാവ് ബൈപ്പാസ് ജങ്ഷനും ഇടയിൽ നിർത്തിയിടാൻ പാടില്ല.

 

• വള്ളിയൂർക്കാവിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ മാനന്തവാടിയിൽനിന്ന് ചെറ്റപ്പാലം ബൈപ്പാസ് വഴി വള്ളിയൂർക്കാവിലെത്തണം. അമ്യൂസ്‌മെന്റ് പാർക്കിന്റെ സമീപത്തുള്ള ഗ്രൗണ്ടിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് ആറാട്ടുതറ വഴി മാനന്തവാടിയിലേക്ക് തിരിച്ചുപോകണം.

 

• ഉത്സവത്തിനായി വള്ളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ വഴികളിൽ സജ്ജമാക്കിയ പാർക്കിങ് സ്ഥലങ്ങളിൽ നിർത്തണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.