September 21, 2024

തലപ്പുഴയിൽ 104 ലിറ്റർ മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

1 min read
Share

 

തലപ്പുഴ : മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലപ്പുഴ കമ്പിപ്പാലത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വള്ളിയൂര്‍ക്കാവ് ഉത്സവത്തോട് അനുബന്ധിച്ച് വില്‍പ്പനക്ക് സൂക്ഷിച്ച 104 ലിറ്റര്‍ മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍.

 

തലപ്പുഴ കമ്പിപ്പാലം ആള്‍വെയിന്‍ വീട്ടില്‍ ‘ബേസിലപ്പന്‍’ എന്ന് വിളിക്കുന്ന ബേസില്‍ ആള്‍വെയ്ന്‍ (64) ആണ്അറസ്റ്റിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എ.സി, സുരേഷ് വി.കെ, സനൂപ് കെ .എസ്, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സെല്‍മ ജോസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാനന്തവാടി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കാനുള്ള നടപടിസ്വീകരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.