September 21, 2024

മാരകമയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍

1 min read
Share

 

തോല്‍പ്പെട്ടി : മാരകമയക്കുമരുന്നായ 0.079 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബാംഗ്ലൂര്‍ ബസവേശ്വര നഗര്‍ സ്വദേശിയായ അശ്വതോഷ് ഗൗഡ (23) ആണ് അറസ്റ്റിലായത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും, മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും, വയനാട് എക്‌സൈസ് ഇന്റലിജന്‍സ് പാര്‍ട്ടിയും സംയുക്തമായി ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ പാടിയിലായത്.

 

മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബില്‍ജിത്ത്. പി. ബി യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്.വി, സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായവിനോദ് പി.ആര്‍,ജോബിഷ്. കെ.യൂ, ബിനു. എം.എം, വിപിന്‍.പി, എക്‌സൈസ് ഡ്രൈവര്‍ അബ്ദുല്‍ റഹീം എം.വി എന്നിവരും ഉണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.